middle ad

Malayalam love words

സ്നേഹം നല്കുന്ന അനുഭവങ്ങൾ ഒരികൽ
നിലയ്ക്കാം പക്ഷെ,അത് നല്കിയവരെ
കുറിച്ചുള്ളഓര്മ്മകൾ ഒരിക്കലും
മനസ്സില്നിന്നും മായില്ലാ....

സൗഹൃദമായി
നിന്നോട് അടുത്തു, പ്രണയമായി നിന്നെ
അറിഞ്ഞു ...ഒടുവില്മൗനമായി
വിടവാങ്ങിഎങ്കിലും. ഓർമ്മകൾക്ക് ഒരു
വെളിച്ചമായി എന്റെ കണ്ണിൽ നീ
ഉണ്ട് …

കണ്ണിലെ
കൃഷ്ണമണികൾപോലെയായിരുന്നു
നമ്മൾ, ഒന്ന് നീയുംമറ്റൊന്ന് ഞാനും.
ഒരിക്കലും ഒന്ന് ചേരാത്ത പ്രപഞ്ച
സത്യം....!

നിന്നെ കാണുമ്പോഴാണ്
ഞാൻ കണ്ണുള്ളത് അറിഞ്ഞത് ,
അതെ പോലെ
നിന്നെ കാണാതിരുന്നപ്പോഴാണ്
അതിലുള്ള
കണ്ണ് നീരും അറിഞ്ഞത്.

ഇന്ന് ഞാന് മനസ്സിലാക്കുന്നു.
അവഗണനേയേക്കാൾ വലിയൊരു
വേദനയില്ലന്ന്.....അത് നമ്മൾ
മറ്റാരേക്കാളും കൂടുതല്
സ്നേഹിച്ചവരില് നിന്നാകുമ്പോൾ
പറഞ്ഞറിയിക്കാനാ വാത്ത ഒരു പിടച്ചിൽ
 ഹൃദയത്തിൽ..

ഏതു തിരിയെയാണോ ഞാൻ കാറ്റിൽ
അണയാതെ കാത്തു വെച്ചത്..ആ
തിരിയിലാണ് എന്റെ കൈ പൊള്ളിയത്. 

അറിയാൻ ആഗ്രഹിച്ചത്
പ്രണയമായിരുന്നു...
അവൾ എനിക്ക് പറഞ്ഞു തന്നതോ...
വിരഹവും...

നമ്മൾ ആത്മാർഥമായി സ്നേഹിച്ച ആൾ
മറ്റെരാളുമായി കുടുതൽ അടുകുമ്പോൾ
നമുക്കുണ്ടാക്കുന്ന വികരമെന്തന്നോ അത്
ഒരികലും മറഞ്ഞു പോകാത്ത
ഓർമ്മയായി എന്നും നിലനിൽക്കും.

ഒരാൾ ഈശ്വരനോളം വലുതാകുകയും
ഭൂമി
മുഴുവൻ അയാളിലേക്ക് ചുരുങ്ങുകയും
ചെയ്യുന്ന വികാരം അത് ഒന്നേ ഉള്ളൂ..
"പ്രണയം"

ഒരിക്കലും നിന്റെ കണ്ണുകൾനിറയുവാന്
ഞാൻ ആഗ്രഹിക്കുന്നില്ല പക്ഷെ
ഞാനറിയാതെ ,നീ അറിയാതെഓരോ
തുള്ളി
കണ്ണുനീർ പോഴിയുന്നെങ്കിൽ ഒന്നോർക്കുക
 നിന്നിലും പ്രണയമുണ്ട്.

നീ എന്ന പുസ്തകത്തെ ഒരുപാട് തവണ
വായിച്ചു ഞാൻ. എനിക്ക്
മനസ്സിലാവാത്തത് ഒരേ ഒരു
അധ്യായം മാത്രം, നിന്റ "മനസ്സ് "

പരസ്പരം മനസിലാകാതെ
പ്രണയിക്കുന്നു
പരസ്പരം മനസിലാകുമ്പോള് പ്രണയം
ഇല്ലാതാകുന്നു.

ചില നേരം കണ്ണുകള് സംസാരിക്കുന്നത്
ഹൃദയത്തിന്റ ഭാഷയിലാണ്....

ഒന്നും പറയാനില്ല എന്നു
പറഞ്ഞിട്ടും എന്തിനാണു
നിന്റെ കണ്ണുകള്
എന്നോടെന്തോ പറയാനുണ്ടെന്നു
പറഞ്ഞത്...

ചിലരെ എത്ര സ്നേഹിച്ചിട്ടും
കാര്യമില്ല......ഒരുപാട് പേർ
സ്നേഹിക്കാൻ  ഉണ്ടാകുമ്പോൾ നമ്മുടെ
സ്നേഹം തിരിച്ചറിയാൻ പറ്റില്ല
.....അല്ലെങ്കിൽ ആവിശ്യമുണ്ടാകില്ല. 

എന്നെ
വിട്ടുപോയ നിന്നെക്കാൾ എനിക്കിഷ്ടം
എന്നിൽ നിന്നും നിനക്കൊപ്പം പടിയിറങ്ങാത്ത
നിന്റെ ഓർമ്മകളോടാണ്.

ഒന്നും പറയാനില്ല എന്നുപറഞ്ഞിട്ടും
എന്തിനാണുനിന്റെ
കണ്ണുകള് എന്നോടെന്തോ
പറയാനുണ്ടെന്നുപറഞ്ഞത്...

എല്ലാം മറന്നു വഴിഒരങ്ങളിൽ
നടന്നപോൾ
പിനെയും പിനെയും ഞാൻ വിധിയെ
കണ്ടുമുട്ടി.

സ്നേഹമാണ് എല്ലാം....
പക്ഷെ!.. പല സ്നേഹങ്ങളും വേദനകളാണ്,
സുഖമുള്ള വേദന ,
ഓര്മയില് എന്നും കണ്ണു നിറയ്ക്കുന്ന
വേദന ,
ആ കണ്ണു നീരിനും പറയുവാനുണ്ടാകും
ഒരു കഥ...
ആ കഥയില് നീ ഉണ്ടാകും...

എൻറെ തുടിക്കുന്ന ഹൃദയം
അവൾക്കു സമ്മാനിച്ചു.
അതു ഞെക്കിപിഴിഞ്ഞു
രക്തചിത്രങ്ങൾ മെനഞ്ഞ
അവൾ ആ ചിത്രങ്ങൾ
മറ്റൊരാള്ക്ക് സമ്മാനിച്ചു.


സ്നേഹം നല്കുന്ന അനുഭവങ്ങൾ
ഒരികൽ നിലയ്ക്കാം പക്ഷെ,
അത് നല്കിയവരെ കുറിച്ചുള്ള
ഓര്മ്മകൾ ഒരിക്കലും മനസ്സില്നിന്നും
മായില്ലാ....
Similar Videos

2 comments:

  1. ഒരാൾ ഈശ്വരനോളം വലുതാകുകയും
    ഭൂമി
    മുഴുവൻ അയാളിലേക്ക് ചുരുങ്ങുകയും
    ചെയ്യുന്ന വികാരം അത് ഒന്നേ ഉള്ളൂ..
    "പ്രണയം"

    ReplyDelete
  2. ഞാൻ എന്നെത്തന്നെ മറന്നു തുടങ്ങുന്ന നിമിഷങ്ങൾ സമ്മാനിക്കുന്ന കാലങ്ങളുടെ ഒരു വ്യാഴവട്ടക്കാലത്തെ പ്രണയം എന്നു പറയാം

    ReplyDelete